തിരുവനന്തപുരം: ബാർ കോഴകേസിൽ കേസെടുക്കാൻ അനുമതി തേടി സർക്കാർ ഗവർണർക്ക് അപേക്ഷ നൽകിയ സാഹചര്യത്തിൽ ബാർ കോഴയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ ഗവർണർക്ക് കത്ത് നൽകി. ഇക്കാര്യത്തിൽ കോടതിയിൽ നടപടികൾ പൂർത്തിയായതാണെന്നും ഇപ്പോഴത്തെ നീക്കങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങൾ മാത്രമാണുള്ളതെന്നുമാണ് കത്തിലുള്ളതെന്നാണ് അറിയുന്നത്.സർക്കാർ കേസെടുക്കുകയാണെങ്കിൽ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.