engg

തിരുവനന്തപുരം: എൻട്രൻസ് പരീക്ഷയിൽ യോഗ്യത നേടിയെങ്കിലും പ്ലസ്ടു പരീക്ഷയുടെ മാർക്ക് നൽകാത്തതിനാൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാനാവാത്തവർക്കും എൻജിനിയറിംഗ് പ്രവേശനം നൽകാൻ സർക്കാർ ഉത്തരവിറക്കി. ഇവരെ ഉൾപ്പെടുത്തി സപ്ലിമെന്ററി ലിസ്റ്ര് തയ്യാറാക്കാനാണ് ഉത്തരവ്. ഇതിനായി യോഗ്യതാ പരീക്ഷയുടെ മാർക്ക് വിവരങ്ങൾ ഓൺലൈനായി നൽകണം. സ്വാശ്രയ എൻജിനിയറിംഗ് കോളേജിലേക്ക് മാത്രമാണ് സപ്ലിമെന്ററി ലിസ്റ്രിൽ നിന്ന് പ്രവേശനം.

പ്ലസ്ടു തത്തുല്യ പരീക്ഷയുടെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് ലഭിച്ച മാർക്കാണ് www.cee.kerala.gov.in വെബ്സൈറ്റിൽ നൽകേണ്ടത്. കെമിസ്ട്രി പഠിക്കാത്തവർ കമ്പ്യൂട്ടർ സയൻസിന്റെയും ഇവ രണ്ടും പഠിച്ചിട്ടില്ലാത്തവർ ബയോടെക്നോളജിയുടെയും ഇവ മൂന്നും പഠിച്ചിട്ടില്ലാത്തവർ ബയോളജിയുടെയും മാർക്കാണ് നൽകേണ്ടത്. 27ന് ഉച്ചയ്ക്ക് ഒന്നുവരെ വെബ്സൈറ്രിൽ മാർക്ക് നൽകാം. ഹെൽപ്പ് ലൈൻ- 0471 2525300

എ​ൻ​ജി​നി​യ​റിം​ഗ്:പ്രൊ​ഫൈ​ൽ​ ​പ​രി​ശോ​ധി​ക്ക​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ആ​ർ​ക്കി​ടെ​ക്ച​ർ,​ ​ഫാ​ർ​മ​സി​ ​കോ​ഴ്സു​ക​ളി​ൽ​ ​ഒ​ന്നാം​ ​മോ​പ് ​അ​പ് ​അ​ലോ​ട്ട്മെ​ന്റി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ടി​യ​വ​ർ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ ​പ്രൊ​ഫൈ​ൽ​ ​പ​രി​ശോ​ധി​ക്ക​ണം.​ ​പ്രൊ​ഫൈ​ലി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ടി​യ​താ​യി​ ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ൽ​ 25​ന് ​വൈ​കി​ട്ട് ​നാ​ലി​ന​കം​ ​കോ​ളേ​ജു​മാ​യി​ ​ബ​ന്ധ​പ്പെ​ട​ണം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​ ​:​ 0471​ 2525300.

ട്യൂ​ഷ​ൻ​ ​സെ​ന്റ​റു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​തു​റ​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​കൊ​വി​ഡ് ​നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​ ​കൂ​ടു​ത​ൽ​ ​ഇ​ള​വു​മാ​യി​ ​സ​ർ​ക്കാ​ർ.​ ​ട്യൂ​ഷ​ൻ​ ​സെ​ന്റ​റു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​പ​രി​ശീ​ല​ന​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​തു​റ​ക്കാ​ൻ​ ​അ​നു​മ​തി​ ​ന​ൽ​കി.​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​പ​രി​ശീ​ല​ന​ ​സ്ഥാ​പ​ന​ങ്ങ​ൾ,​ ​നൃ​ത്ത​ ​വി​ദ്യാ​ല​യ​ങ്ങ​ൾ,​ ​ക​മ്പ്യൂ​ട്ട​ർ​ ​സെ​ന്റ​റു​ക​ൾ​ ​എ​ന്നി​വ​യ്ക്ക് ​ഇ​നി​ ​നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​ ​പ്ര​വ​ർ​ത്തി​ക്കാം.​ ​പ​ഠ​നം​ ​ന​ട​ക്കു​ന്ന​ ​ഹാ​ളു​ക​ളി​ൽ​ ​ഒ​രേ​സ​മ​യം​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​എ​ണ്ണം​ ​ഹാ​ളി​ന്റെ​ ​ശേ​ഷി​യു​ടെ​ 50​ ​ശ​ത​മാ​ന​മോ​ ​പ​ര​മാ​വ​ധി​ 100​ ​വ്യ​ക്തി​ക​ളോ​ ​ആ​യി​ ​പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​വ​കു​പ്പി​ൻെ​റ​ ​ഉ​ത്ത​ര​വി​ൽ​ ​പ​റ​യു​ന്നു.