കൊല്ലം: എം.ഇ.എസ് മുൻ സംസ്ഥാന സെക്രട്ടറിയും പ്രമുഖ നോവലിസ്റ്റുമായിരുന്ന ജോനകപ്പുറം താഹാക്കുട്ടി നിര്യാതനായി. എം.ഇ.എസ് യുവജനവിഭാഗത്തിന്റെ ആദ്യകാല സംസ്ഥാന പ്രസിഡന്റും എം.ഇ.എസ് ജില്ലാ പ്രസിഡന്റുമായിരുന്നു. എം.ഇ.എസ് കണ്ണനല്ലൂർ ഹൈസ്കൂളിൽ ദീർഘകാലം മാനേജരായിരുന്നു.
കബറടക്കം ഇന്ന് രാവിലെ 9ന് ജോനകപ്പുറം വലിയ പള്ളി കബർസ്ഥാനിൽ. തമസ്, നിറഞ്ഞ കണ്ണുകളിൽ വെളിച്ചം, മനുഷ്യൻ എന്നീ നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: സിബിലിന്നിസ. മക്കൾ: ഷെമി, ഷെഹീല, ഷിഹാന. മരുമക്കൾ: സലീം, ഹസൻ, നാസർ.