suru

തിരുവനന്തപുരം: നഗരസഭാ തിരഞ്ഞടുപ്പിന് മുന്നോടിയായി നഗരസഭയിലെ 30 വർഷത്തെ ഇടതു ദുർഭരണത്തിനെതിരെ ബി.ജെ.പി കുറ്രപത്രം തയ്യാറാക്കി. ഇന്നലെ പുളിമൂട്ടിലെ ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിറ്രി ഓഫീസിൽ നടന്ന ചടങ്ങിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഒ. രാജഗോപാൽ എം.എൽ.എയ്ക്ക് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ, സെക്രട്ടറി സി. ശിവൻകുട്ടി, ഡോ.പി.പി വാവ, ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

പ്രഖ്യാപിക്കുന്ന പദ്ധതികളെല്ലാം കടലാസിൽ ഒതുങ്ങുകയാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. പദ്ധതിക്കായി മാറ്റിവച്ച തുക എങ്ങോട്ട് പോയി എന്നന്വേഷിക്കണം. ഒരേ പദ്ധതികൾ തന്നെ വിവിധ കാലഘട്ടങ്ങളിൽ പല പേരുകളിൽ അവതരിപ്പിക്കുകയാണ്. ഉറവിട മാലിന്യ സംസ്കരണം എന്ന പേരിൽ വന്ന പദ്ധതികളെല്ലാം കോടികളുടെ അഴിമതിയിൽ കലാശിച്ചതായും ബി.ജെ.പി ആരോപിക്കുന്നു.