തിരുവനന്തപുരം :കിംസ് ഹെൽത്ത് ആശുപത്രിയിൽ 29ന് രാവിലെ 9.30 മുതൽ 12.30 വരെ സൗജന്യ തിമിര ശസ്ത്രക്രിയാ നിർണയ ക്ളിനിക് സംഘടിപ്പിക്കും.ക്ളിനിക്കിൽ പങ്കെടുക്കുന്ന രോഗികളെ നേത്രരോഗ വിഭാഗം ഡോക്ടർമാർ പരിശോധിക്കുകയും വിദഗ്ദ്ധ ഉപദേശങ്ങൾ നൽകുകയും ചെയ്യും.തുടർ ചികിത്സ ആവശ്യമായി വരുന്നവർക്ക് ഇളവുകൾ ലഭ്യമാണ്.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അപ്പോയ്‌മെന്റ് അടിസ്ഥാനത്തിലായിരിക്കും ഡോക്ടർമാർ പരിശോധന നടത്തുന്നത്.ഫോൺ: 953 953 8888 വിളിക്കുക.