കുണ്ടറ: ജോലിക്കിടെ അപകടത്തിൽപ്പെട്ട മരംകയറ്റ തൊഴിലാളി മരിച്ചു. പെരുമ്പുഴ പുനുക്കന്നൂർ ചരുവിള പുത്തൻവീട്ടിൽ ശിവൻകുട്ടിയാണ് (49) മരിച്ചത്. പുനുക്കന്നൂർ കുരിശടിമുക്കിന് സമീപത്തെ പറമ്പിൽ മരം മുറിക്കുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ ശിവൻകുട്ടിയെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: അനില. മക്കൾ: ഐശ്വര്യ, അനന്തു.