തിരുവനന്തപുരം:കിളളിപ്പാലത്ത് വീട്ടിനകത്ത് കയറി വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതികൾ പിടിയിലായി. മണക്കാട് വടക്കേക്കോട്ടകോളനിയിൽ അഭിദേവ് എന്ന് വിളിക്കുന്ന അബി (18), ആറ്റുകാൽ വടക്കേക്കോട്ട സ്വദേശി ശ്രീക്കുട്ടൻ (18), മണക്കാട്‌ഗേൾസ് ഹൈസ്‌ക്കൂൾ ലെയിൻ സ്വദേശി സൂര്യപ്രകാശ് (18) എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. കിളളിപ്പാലം വടക്കേക്കോട്ട തോട്ടിൻകര കോളനിയിൽ സ്വദേശി റാണിയുടെ വീട്ടിൽ ഈ മാസം 22ന് രാത്രി അതിക്രമിച്ച് കയറി ദേഹോപദ്രവം ഏൽപ്പിച്ച കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളെക്കുറിച്ചുളള വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. എസ്.എച്ച്.ഒ രാകേഷ്.ജെ,എസ്.ഐമാരായ വിമൽ, ആശാ വി.രേഖ,സി.പി.ഒമാരായ ഹാഷിം,അജി,സുജീഷ്,റെജി എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.