sndp

ചിറയിൻകീഴ്: തദ്ദേശ തിരഞ്ഞെടുപ്പിൽ ശ്രീനാരായണീയ സമൂഹത്തെ ഒളിഞ്ഞും തെളിഞ്ഞും അവഗണിക്കുന്ന രാഷ്ട്രീയ കക്ഷികൾക്കെതിരെ പ്രതികരിക്കാനും വോട്ടെടുപ്പിലൂടെ പ്രതിഷേധമറിയിക്കാനും ചിറയിൻകീഴിൽ വിളിച്ചുകൂട്ടിയ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സംയുക്ത യോഗം തീരുമാനിച്ചു. നേതൃസമ്മേളനം ചിറയിൻകീഴ് എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഐക്യവേദി ചിറയിൻകീഴ് താലൂക്ക് ജനറൽ കൺവീനർ ശ്രീകുമാർ പെരുങ്ങുഴി അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ ഡി.വിപിൻരാജ്, ഗുരുദർശനവേദി ചെയർമാൻ സി.കൃത്തിദാസ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു അഴൂർ ബിജു, ലതിക പ്രകാശ്, ബിജു പോറ്റി കാശിമഠം, രാജൻ, സുരേഷ് ബാബു, ജയൻ അഴൂർ, പ്രദീപ് സഭവിള, പി.ആർ.എസ്.പ്രകാശൻ, വി.സിദ്ധാർഥൻ, ഡി.ചിത്രാംഗദൻ, ഡി.ജയതിലകൻ, സി.ത്യാഗരാജൻ, സജി വക്കം, ഡോ.ജയലാൽ, ഉണ്ണിക്കൃഷ്ണൻ മുടപുരം, അനുരാജ്, സന്തോഷ് പുതുക്കരി, രമ അഴൂർ, ദേവദാസൻ, ടി. ബാബു, എന്നിവർ പ്രസംഗിച്ചു. കേരളകൗമുദി കണ്ടെത്തിയ വസ്തുതകളുടെ പകർപ്പുകൾ കുടുംബയോഗങ്ങളിലൂടെ എല്ലാ വീടുകളിലും എത്തിക്കാൻ സി.വിഷ്ണുഭക്തൻ ചെയർമാനും ശ്രീകുമാർ പെരുങ്ങുഴി കൺവീനറുമായി 101 അംഗ പ്രചാരണ സമിതിക്കു സമ്മേളനം രൂപം നൽകി.