തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ബാർ ഹോട്ടൽ ഉടമകൾ കോഴ നൽകിയിട്ടില്ലെന്ന് ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ പറഞ്ഞു. ഒരു കോടി രൂപ കോഴ കൊടുത്തുവെന്നത് ബിജുരമേശിൻെറ മാത്രം അഭിപ്രായമാണ്. അസോസിയേഷന് അതിൽ പങ്കില്ല. അസോസിയേഷൻ ആർക്കും പണം കൊടുത്തിട്ടുമില്ല. നേരത്തെ വിജിലൻസിന് നൽകിയ മൊഴിയിൽ തന്നെ തങ്ങൾ ഉറച്ച് നിൽക്കുകയാണ്. അസോസിയേഷനിൽ 900 ൽപരം അംഗങ്ങളുണ്ട്. അതിൽ ഒരംഗം മാത്രമാണ് ബിജു രമേശ്. അസോസിയേഷനിലെ മറ്റ് എല്ലാ അംഗങ്ങൾക്കും തങ്ങളുടെ അഭിപ്രായം തന്നെയാണെന്നും സുനിൽകുമാർ പറഞ്ഞു.