തിരുവനന്തപുരം: എം.ബി.ബി.എസ്, ബി.ഡി.എസ്, അഗ്രികൾച്ചർ, വെറ്ററിനറി, ഫോറസ്ട്രി, ഫിഷറീസ് കോഴ്സുകളിൽ ഒന്നാം അലോട്ട്മെന്റ് ലഭിച്ചവർക്ക് 27ന് വൈകിട്ട് മൂന്നുവരെ കോളേജുകളിൽ പ്രവേശനം നേടാം. ഹെൽപ്പ് ലൈൻ- 0471-2525300
കേരള സർവകലാശാല വിദൂരവിദ്യാഭ്യാസം: അപേക്ഷ 30 വരെ
തിരുവനന്തപുരം: കേരള സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് നവംബർ 30 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.sde.keralauniversity.ac.in
കേരള പരീക്ഷകൾ മാറ്റി
തിരുവനന്തപുരം: പൊതുപണിമുടക്കായതിനാൽ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി കേരള സർവകലാശാല അറിയിച്ചു.
എം.ജി. ഇന്നത്തെ പരീക്ഷകൾ മാറ്റി
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷ കൺട്രോളർ അറിയിച്ചു.
ബി.എസ്സി നഴ്സിംഗ് അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കൊച്ചി: കേരളത്തിലെ ക്രൈസ്തവ സ്വാശ്രയ നഴ്സിംഗ് കോളേജുകളുടെ സംഘടനയായ എ.എം.സി.എസ്.എഫ്.എൻ.സി.കെയുടെ ബി.എസ്സി നഴ്സിംഗ് പ്രവേശനത്തിനുള്ള മൂന്നാമത്തെ ഓൺലൈൻ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് ലഭിച്ചവർ 27ന് വൈകിട്ട് അഞ്ചിന് മുമ്പ് അസോസിയേഷൻ വെബ്സൈറ്റു വഴി ഓൺലൈനിൽ അലോട്ട്മെന്റ് സ്ഥിരീകരിക്കണം.
കുസാറ്റ്: ബിടെക് പരീക്ഷ മാറ്റിവച്ചു
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല 26, ഡിസംബർ 7 തീയതികളിൽ നടത്താനിരുന്ന ബിടെക് ആറാം സെമസ്റ്റർ (2012 സ്കീം) പരീക്ഷകൾ യഥാക്രമം ഡിസംബർ 30, 31 തീയതികളിൽ നടത്തുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.
ബിരുദ കോഴ്സുകൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: പാങ്ങോട് ഡോ. പല്പു കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ പുതുതായി അനുവദിച്ച പൊളിറ്റിക്കൽ സയൻസ്, എക്കണോമിക്സ് ബിരുദ കോഴ്സുകളിലെ മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനം നാളെ മുതൽ ആരംഭിക്കും. ജിയോളജി, ഇംഗ്ലീഷ്, ബി. കോം, ജേണലിസം എന്നീ ബിരുദ കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനത്തിനായി കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് മാനേജർ അറിയിച്ചു. ഫോൺ: 8086704465, 7356803999.
സൗജന്യ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ്
തിരുവനന്തപുരം: കിറ്റ്സ് നടത്തുന്ന 40 ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് 18 നും 40 നും മദ്ധ്യേ പ്രായമുള്ള സ്ത്രീകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആദ്യം അപേക്ഷിക്കുന്ന 100 പേർക്ക് ആണ് പരിശീലനം. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ രണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.kittsedu.org. ഫോൺ: 0471-2329539