വക്കം: സ്ഥാനാർത്ഥിക്ക് ചിഹ്നം അനുവദിക്കുന്നതിനുള്ള കത്ത് വരണാധികാരിക്ക് നൽകിയത് സ്ഥാനാർത്ഥി തന്നെ. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ വക്കം ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഫിറോസ് ലാലാണ് ചിഹ്നത്തിനായി സ്വയം ഒപ്പിട്ട് കത്ത് നൽകിയത്. ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റാണ് ഫിറോസ് ലാൽ.

സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിക്കാൻ ജനതാദൾ ദേശീയ അദ്ധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ സാക്ഷി പത്രം സംസ്ഥാന അഡ് ഹോക്ക് കമ്മിറ്റി ചെയർമാൻ മാത്യൂ ടി. തോമസിനു നൽകി. അദ്ദേഹം അത് ജില്ലാ പ്രസിഡന്റുമാർക്ക് കൈമാറുകയായിരുന്നു. തുടർന്നാണ് വക്കം ഡിവിഷനിൽ കുടിയേറ്റ കർഷക സ്ത്രീ എന്ന ചിഹ്നം സ്വയം അനുവദിച്ചു കൊണ്ട് വരണാധികാരിക്ക് കത്ത് നൽകിയത്.