ad00

വെഞ്ഞാറമൂട് : യു.ഡി.എഫ് വാമനപുരം മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ അഡ്വ.അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി വൈസ് പ്രസിഡന്റ് ശരത് ചന്ദ്രപ്രസാദ് മുഖ്യ പ്രഭാക്ഷണം നടത്തി.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ദിനേശ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ വാമനപുരം രവി,സുദർശനൻ,ശോഭനത്തിൽ ഗോപാലകൃഷ്ണപിള്ള,ഷെർളി തുടങ്ങിയവർ സംസാരിച്ചു.ഇലക്ഷൻ കമ്മിറ്റി ഭാരവാഹികളായി സുദർശനൻ (ചെയർമാൻ),ശോഭനത്തിൽ ഗോപാലകൃഷ്ണൻ നായർ (കൺവീനർ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.