കഴക്കൂട്ടം:പള്ളിപ്പുറം ശങ്കരമംഗലം വീട്ടിൽ നിന്നും ഇക്കുറി രണ്ടു പേരാണ് ജനവിധി തേടുന്നത്.ജ്യേഷ്ഠൻ പള്ളിപ്പുറം രാമചന്ദ്രൻ അണ്ടൂർകോണം ഗ്രാമ പഞ്ചായത്തിലെ കണ്ടൽ വാർഡിലും,അനുജൻ ചന്ദ്രചൂഡൻ തിരുവനന്തപുരം ജില്ല പഞ്ചായത്തിലെ മുദാക്കൽ ഡിവിഷനിലുമാണ് ബി.ജെ.പി സ്ഥാനാർത്ഥികളായി മത്സരിക്കുന്നത്.ഇരുവരും രണ്ടാംവട്ടമാണ് മത്തസരിക്കുന്നത്.1995ൽ പള്ളിപ്പുറം രാമചന്ദ്രൻ അണ്ടൂർക്കോണം ബ്ലോക്ക് ഡിവിഷനിലും അനുജൻ ചന്ദ്രചൂഡൻ കഴിഞ്ഞ വർഷം കണിയാപുരം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് രണ്ടാംസ്ഥാനത്തും എത്തിയിരുന്നു.