cafteeria

തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിനത്തിലും ജനങ്ങൾക്ക് ആശ്വാസമായി ജയിൽ വകുപ്പിന്റെ സേവനങ്ങൾ. പൂജപ്പുരയിലെ കഫറ്റീരിയയും തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിലെ സെൻട്രൽ ജയിൽ ഫ്രീഡം ഫുഡ് കൗണ്ടറും സാധാരണപോലെ പ്രവർത്തിച്ചു.രാവിലെ മുതൽ ഇരു സ്ഥലങ്ങളിലും ഭക്ഷണത്തിനായി വൻതിരക്കായിരുന്നു.തിരക്ക് ഏറിയതോടെ ജനക്കൂട്ടം നിയന്ത്രിക്കാൻ പ്രത്യേക സംവിധാനവും ഏർപ്പെടുത്തിയിരുന്നു.മെഡിക്കൽ കോളേജ് പരിസരത്തുള്ള മൊബൈൽ കൗണ്ടറും പൊതുജനങ്ങൾക്ക് ഉപകാരപ്രദമായി രാവിലെ മുതൽ പ്രവർത്തിച്ചു. ജില്ലയിലെ മറ്റ് പെട്രോൾ പമ്പുകൾ അടച്ചിട്ടപ്പോൾ തുറന്ന് പ്രവർത്തിച്ച ഏക പമ്പ് പൂജപ്പുരയിലുള്ള ജയിലിന്റെ ഫ്രീഡം പമ്പായിരുന്നു.ഇവിടെയും തിരക്കിന് കുറവില്ലായിരുന്നു.