പോത്തൻകോട്: വീടിന് മുന്നിലെ പരസ്യമദ്യപാനം ചോദ്യംചെയ്ത യുവാവിനെ ഇരുമ്പുപൈപ്പ് കൊണ്ട് മർദ്ദിച്ച പ്രതിയെ പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്തു. അയിരൂപ്പാറ മൈലാടുംമുകൾ വിഷ്ണു ഭവനിൽ വിഷ്ണു ശങ്കറാണ് (29) അറസ്റ്റിലായത്. പോത്തൻകോട് മൈലാടുംമുകൾ സ്വദേശിയായ വിനോദ് കുമാറിനാണ് മർദ്ദമേറ്റത്. വിനോദിന്റെ മുൻവശത്തെ രണ്ട് പല്ലുകൾ ഇളകിയിരുന്നു. അറസ്റ്റിലായ പ്രതിക്ക് വിവിധ സ്റ്റേഷനുകളിൽ മോഷണമുൾപ്പെടെ നിരവധി കേസുകൾ നിലവിലുള്ളതായി പോത്തൻകോട് എസ്.ഐ അജീഷ് അറിയിച്ചു.