തിരുവനന്തപുരം: സിസ്റ്റർ അഭയയുടെ മരണം കിണറ്റിൽ ചാടിയുള്ള ആത്മഹത്യ തന്നെയെന്ന നിലപാടിലുറച്ച് പ്രതിഭാഗം. അഭയയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് പ്രത്യേക സി.ബി.ഐ കോടതിയിൽ പ്രതിഭാഗം ഈ വാദം ഉന്നയിച്ചത്.
പോസ്റ്റുമോർട്ടം നടത്തിയ ഡോ. സി.രാധാകൃഷ്ണപിള്ളയുടെ റിപ്പോർട്ടിൽ അഭയയുടെ പിൻ കഴുത്തിൽ കാണപ്പെട്ട മാരകമല്ലാത്ത മുറിവുകൾ അവർ കിണറ്റിൽ വീണപ്പോൾ ഉണ്ടായതാകാമെന്ന് വ്യക്തമാക്കിയിട്ടുണ്ട് . തലയ്ക്ക് ഏറ്റ മാരകമായ ക്ഷതം കിണറ്റിലെ പാറ പോലുളള പരുപരുത്ത പ്രതലത്തിൽ തട്ടി ഉണ്ടായതാകാമെന്ന നിഗമനവും നടത്തിയിരുന്നു. ഈ വാദഗതികളെ ശരിവയ്ക്കുന്ന തരത്തിലുളള നിഗമനങ്ങൾ ഫോറൻസിക് വിദഗ്ദ്ധൻ കന്തസ്വാമിയും നടത്തിയിട്ടുള്ളതായി പ്രതിഭാഗം വാദിച്ചു. പ്രതിഭാഗം വാദം ഇനി രണ്ടിന്.