02

ശ്രീകാര്യം: വ്യാജ പാസ് ഉപയോഗിച്ച് നിയമങ്ങൾ തെറ്റിച്ച് മണ്ണിടിച്ച് കടത്തിയ മൂന്ന് ലോറികൾ ശ്രീകാര്യം സി.ഐയുടെ നേതൃത്വത്തിൽ പിടികൂടി. കരിയം ഇടവക്കോട് വലിയവീട് ദേവീക്ഷേത്രത്തിന്റെ പേരിൽ വ്യാജമായി പാസ് വാങ്ങിയ ശേഷം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ അനധികൃതമായി മണ്ണിട്ട് നികത്താൻ ഉപയോഗിച്ച ലോറികളാണ് പിടികൂടിയത്. ശ്രീകാര്യം സി.ഐ അഭിലാഷ് ഡേവിഡ്, എസ്.ഐ വിപിൻ പ്രകാശ്, സി.പി.ഒ സുജിത്ത്, ഡബ്ലിയു. പി.സി അശ്വതി, ഹോംഗാർഡ് വിജയൻ എന്നിവരടങ്ങിയ സംഘമാണ് ലോറികൾ പിടികൂടിയത്.