തിരുവനന്തപുരം : പത്ത്, പ്ലസ് ടു വിദ്യാർത്ഥികൾക്ക് ജനുവരിയിൽ ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള സാദ്ധ്യത വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നു.
ഡിസംബർ 17 മുതൽ സ്‌കൂളിലെത്തുന്ന അദ്ധ്യാപകർ ഇതിനുള്ള തയ്യാറെടുപ്പുകൾ നടത്തണം. ഒരേസമയം ഹാജരാകേണ്ട കുട്ടികളുടെ എണ്ണം, അദ്ധ്യാപകരുടെ എണ്ണം, ലാബിന്റെ സൗകര്യം, രക്ഷകർത്താക്കളുടെ അനുമതി വാങ്ങൽ, സ്‌കൂളിലെ ക്രമീകരണങ്ങൾ തുടങ്ങിയ കാര്യങ്ങൾ അദ്ധ്യാപകർ തീരുമാനിക്കണം. ഏപ്രിലിനകം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷൾ നടത്താനാണ് ആലോചന. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ബോർഡുകളുടെയും മറ്റ് സ്റ്റേറ്റ് ബോർഡുകളുടെയും തീരുമാനം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഡിസംബർ രണ്ടിന് സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തുന്നുണ്ട്.