maradona

1986 ലോകകപ്പിൽ ഇം​ഗ്ള​ണ്ടി​നെ​തി​രാ​യ​ ​മ​ത്സ​ര​ത്തി​ലെ​ ​ര​ണ്ടാം​ ​ഗോ​ൾ​ ​2002​ൽ​ ​ഫി​ഫ​ ​ന​ട​ത്തി​യ​ ​വോ​ട്ടെ​ടു​പ്പി​ൽ​ ​നൂ​റ്റാ​ണ്ടി​ലെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​ഗോ​ളാ​യി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ്വ​ന്തം​ ​ഹാ​ഫി​ൽ​ ​നി​ന്ന് ​കി​ട്ടി​യ​ ​പ​ന്തു​മാ​യി​ ​മൈ​താ​ന​ത്തി​ന്റെ​ ​പാ​തി​യി​ലേ​റെ​ ​ഒ​റ്റ​യ്ക്കോ​ടി​യ​ ​മ​റ​ഡോ​ണ​ ​അ​ഞ്ച് ​ഡി​ഫ​ൻ​ഡ​ർ​മാ​രെ​ ​വെ​ട്ടി​ച്ച് ​ഗോ​ള​ടി​ക്കു​ന്ന​തി​നി​ട​യി​ൽ​ 11​ ​ട​ച്ചു​ക​ൾ​ ​പ​ന്തി​ൽ​ ​ന​ട​ത്തി​യി​രു​ന്നു.സ്വ​ന്തം​ ​പ​കു​തി​യി​ൽ​ ​നി​ന്ന് ​പ​ന്ത് ​കാ​ലു​ക​ളി​ൽ​ ​കു​രു​ക്കി​യെ​ടു​ത്ത​ ​ശേ​ഷം​ ​പീ​റ്റ​ർ​ ​റീ​ഡി​നെ​യും​ ​ബി​യേ​ഡ്്ലി​യെ​യും​ ​ഡ്രി​ബി​ൾ​ ​ചെ​യ്തു​ ​ക​ട​ന്നു​ക​യ​റി.​ ഫൗ​ൾ​ ​ചെ​യ്യാ​നൊ​രു​ങ്ങി​യ​ ​ടെ​റി​ ​ബു​ച്ച​റെ​ ​മ​റി​ക​ട​ന്ന് ​ഫെ​ൻ​വി​ക്കി​നെ​ ​വ​ട്ടം​ക​റ​ക്കി​ ​ബോ​ക്സി​ന​രി​കി​ലേ​ക്ക്.​ ​മു​ന്നോ​ട്ടു​ക​യ​റി​വ​ന്ന​ ​ഗോ​ളി​ ​പീ​റ്റ​ർ​ ​ഷി​ൽ​ട്ട​ന്റെ​ ​ശ​രീ​ര​ത്തി​ന് ​മു​ക​ളി​ലൂ​ടെ​ ​പ​ന്ത് ​വ​ല​യി​ലേ​ക്ക് ​കോ​രി​യി​ട്ട​ശേ​ഷം​ ​ഡീ​ഗോ​ ​വീ​ണു​പോ​യി.​ ​എ​ന്നാ​ൽ​ ​പ​ന്തു​വ​ല​യി​ലേ​ക്ക് ​ക​യ​റി​യ​തും​ ​ചാ​ടി​യ​ഴു​ന്നേ​റ്റു​ ​കോ​ർ​ണ​ർ​ ​ഫ്ളാ​ഗി​ന​രി​കി​ലേ​ക്ക് ​അ​ഘോ​ഷ​ച്ചു​വ​ടു​ക​ളു​മാ​യി​ ​ഓ​ടി.​ഗാ​ല​റി​ക​ൾ​ ​ഒ​രു​ ​നി​മി​ഷം​ ​സ്ത​ബ്ധ​മാ​യി​പ്പോ​യി.​ ​പി​ന്നെ​ ​ആ​ര​വ​ങ്ങ​ളാ​ൽ​ ​മു​ഖ​രി​ത​മാ​യി.