general

ബാലരാമപുരം:കാൽ നൂറ്റാണ്ട് കാലം വിവിധ പഞ്ചായത്ത് ഓഫീസുകളിൽ സേവനമനുഷ്ഠിക്കുകയും തദ്ദേശ സ്വയം ഭരണ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി വിരമിക്കുകയും ചെയ്ത കെ.ഗോപിനാഥൻ ബാലരാമപുരം പഞ്ചായത്ത് തലയൽ വാർഡിൽ ഇടതു സ്ഥാനാർത്ഥി.ലോക്കൽ കമ്മിറ്റി അംഗമായിരിക്കെ 1995 ൽ നേമം ബ്ലോക്ക് അന്തിയൂർ ഡിവിഷനിൽ നിന്നം വിജയിച്ചിരുന്നു.ആറ് മാസത്തിനു ശേഷം പഞ്ചായത്ത് വകുപ്പിൽ ഉദ്യോഗസ്ഥനായതോടെ അംഗത്വം രാജിവച്ചു.തുടർന്ന് പി.എസ്.സി പരീക്ഷ എഴുതി നേരിട്ടുള്ള നിയമനത്തിലൂടെ പഞ്ചായത്ത് സെക്രട്ടറിയായി.ചെന്നീർക്കര,​ബുധനൂർ,​അരുവിക്കര,​തൃക്കോവിൽവട്ടം,​കള്ളിക്കാട്,​ പൂവ്വച്ചൽ സ്വന്തം പഞ്ചായത്ത് ആയ ബാലരാമപുരം എന്നിവിടങ്ങളിൽ സെക്രട്ടറിയായി.ആലപ്പുഴ ജില്ലയിൽ നിന്നും ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചു.കേരള സർവകലാശാലയിൽ നിന്നും ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം നേടി. പാറക്കുഴി പ്രോഗ്രസീല് ലൈബ്രറി സെക്രട്ടറിയും ഗ്രന്ഥാ പുരസ്കാര ജേതാവുമാണ്.സെക്രട്ടറിയായിരുന്ന പഞ്ചായത്തിൽ ജനവിധി തേടുന്നത് ആദ്യ സ്ഥാനാർത്ഥിയും പ്രഥമ റിട്ട.ഡെപ്യൂട്ടി ഡയറക്ടറുമാണ് ഇദ്ദേഹം.