pinarayi

തിരുവനന്തപുരം: വർഷങ്ങൾ കുറച്ചധികം വേണ്ടിവന്നെങ്കിലും കേരള ബാങ്കെന്ന തന്റെ സ്വപ്നം പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനം നടത്താൻ മുഖ്യമന്ത്രി മാസങ്ങൾക്കിപ്പുറം നേരിട്ട് വാർത്താ സമ്മേളനത്തിനെത്തി. കൊവിഡിന് ശേഷം ഓൺലൈൻ വഴി മാത്രം വാർത്താ സമ്മേളനം നടത്തിവന്നിരുന്ന മുഖ്യമന്ത്രി ഇന്നലെ രാവിലെ കോ ബാങ്ക് ടവറിൽ കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി അധികാരമേറ്റെടുത്ത ചടങ്ങിന് ശേഷമാണ് മാദ്ധ്യമങ്ങളെ നേരിട്ട് കണ്ടത്. "നമ്മൾ കുറച്ചുനാളയല്ലേ നേരിട്ട് കണ്ടിട്ടെന്ന് " മാദ്ധ്യമപ്രവർത്തകരോട് കുശലം പറഞ്ഞാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനം ആരംഭിച്ചത്.

1996 ൽ പിണറായി വിജയൻ സഹകരണ മന്ത്രിയായിരുന്നപ്പോഴാണ് കേരള ബാങ്കെന്ന നിർദ്ദേശം മുന്നോട്ടുവയ്ക്കുകയും രഞ്ജിത്ത് കമ്മിറ്റിയെ പഠനത്തിനായി ചുമതലപ്പെടുത്തുകയും ചെയ്തത്. എന്നാൽ മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെ പിന്നീട് യാതൊന്നുംനടന്നില്ല. 2016 ൽ മുഖ്യമന്ത്രിയായി അധികാരമേറ്റടുത്ത ശേഷം വീണ്ടും ശ്രീറാം കമ്മിറ്റിയെ പഠനത്തിനായി നിർദേശിച്ചു.തുടർന്ന് നാലുവർഷത്തിന്ശേഷം കേരളബാങ്ക് രൂപീകരിച്ച് ഉത്തരവിറങ്ങി.ഇന്നലെ കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി അധികാരമേറ്റെടുക്കുകയും ചെയ്തു.