ചിറയിൻകീഴ്:പെരുങ്ങുഴി മേട ജംഗ്ഷനിൽ കുടിവെളളം റോഡിലൂടെ ഒഴുകുന്നു.ജംഗഷനിലെ കാർമ്മൽ ആശുപത്രിക്ക് മുന്നിലാണ് സംഭവം.ഒരാഴ്ചയായി ഇതിന് എതിർ വശത്ത് പൈപ്പ് ലൈനിൽ ചോർച്ച ഉണ്ടായിരുന്നു. അത് ശരിയ്ക്കാൻ എത്തിയവർ ഇവിടെയും ചോർച്ച കണ്ട് അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാൽ പിറ്റേദിവസം മുതൽ പൈപ്പ് ലൈനിലെ ചോർച്ച വർദ്ധിക്കുകയും വെളളം ചെറിയ തോടായി സമീപത്തെ കടകൾക്ക് മുന്നിലൂടെ ഒഴുകി ഓടയിൽ പതിക്കുകയാണ്.വെളളത്തിന് ക്ഷാമമുളള ഇവിടെ ഒന്നിടവിട്ടുളള ദിവസങ്ങളിലാണ് പലപ്പോഴും പൈപ്പ് വെളളം കിട്ടുന്നത്.ഒരാഴ്ചയായി ഇവിടെ വെളളം റോഡിലൂടെ ഒഴുകുന്നത് അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.