തിരുവനന്തപുരം: ട്രിവാൻഡ്രം ഹോസ്റ്റ് ലയൺസ് ക്ലബ്, ക്രൈസ്റ്റ് നഗർ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾക്കായി ലയൺസ് യംഗ് സയന്റിസ്റ്റ് മത്സരം സംഘടിപ്പിച്ചു.ആദിൽ എ,മേഘ അജീഷ് നെൽസൺ എന്നീ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനവും ആദിത്യ വി, സീഷൻ കരിം ഖാൻ എന്നിവർ രണ്ടാം സ്ഥാനവും നേടി. വിജയികളെ ക്ലബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.ഐ.ജി.ഡി.പി ഡോ.എ. രാജേന്ദ്രൻ വിജയികൾക്കുള്ള കാഷ് പ്രൈസ് വിതരണം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ബിനോ പട്ടാർകളം, യൂണിവേഴ്‌സൽ ചിൽഡ്രൻസ് ഡേ ഡി.സി എ.വിനോദ്കുമാർ, ക്ലബ് പ്രസിഡന്റ് നീന സുരേഷ്, ട്രഷറർ രമ പളനി, പി.എം.സി.സി കെ, സുരേഷ്, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.