മുടപുരം : ഐക്യ ട്രേഡ് യൂണിയൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പൊതു പണിമുടക്കിനോടനുബന്ധിച്ച് മംഗലപുരം സമര കേന്ദ്രത്തിൽ നടന്ന ധർണ കയർഫെഡ് ചെയർമാനും സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ അഡ്വ.എൻ.സായികുമാർ ഉദ്‌ഘാടനം ചെയ്തു.സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.വേങ്ങോട് മധു,പി.ചന്ദ്രികാമ്മ (സി.ഐ.ടി.യു),സുനിൽകുമാർ (എ.ഐ.ടി.യു .സി ),മംഗലപുരം ഷാഫി (എച്ച്.എം.എസ് ),ഷാജു (എ.ഐ.യു ടി.യു.സി ) എന്നിവർ സംസാരിച്ചു.