തിരുവനന്തപുരം:ഫാക്ടറി മാലിന്യത്തിൽ നിന്ന് റെഡ് ജിപ്സം ബ്ളോക്കുണ്ടാക്കി ഉപയോഗിക്കാനുള്ള ഗവേഷണ വിഭാഗത്തിന്റെ കണ്ടെത്തലിന് കൂടുതൽ വിപണന സാദ്ധ്യത കണ്ടെത്താനായി ട്രാവൻകൂർ ടൈറ്റാനിയം ലിമിറ്റഡ് നടത്തിയ ഏകദിന ശില്പശാല മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി.ദത്തൻ ഉദ്ഘാടനം ചെയ്തു. വിദഗ്ദ്ധ സമിതിയുടെ നേതൃത്വത്തിൽ നടന്ന ശില്പശാലയിൽ ഉരുത്തിരിയുന്ന ആശയങ്ങൾ ക്രോഡീകരിച്ച് പദ്ധതി റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുമെന്ന് ചെയർമാൻ എ.എ.റഷീദ് പറഞ്ഞു. റിയാബ് ചെയർമാൻ ശശിധരൻ നായർ, കേരള മലിനീകരണ നിയന്ത്രണ ബോർഡ് മെമ്പർ സെക്രട്ടറി ശ്രീകല എസ്,ട്രാവൻകൂർ ടൈറ്റാനിയം പ്രോഡ്ര്രക് ലിമിറ്റഡ് എം.ഡി.ജോർജി നൈനാൻ,സമീപ ക്രൈസ്തവ ദേവാലയങ്ങളിലെ പുരോഹിതർ തുടങ്ങിയവർ സംബന്ധിച്ചു. ജിപ്സം ബ്ലോക്കുകളുടെ കൂടുതൽ സാദ്ധ്യതകൾ വിശകലനം ചെയ്യുന്നതിനായി ഹാർബർ എൻജിനിയറിംഗ്,കോസ്റ്റൽ ഡെവലപ്‌മെന്റ് അതോറിട്ടി,ഫിഷറീസ് വകുപ്പ്,ഇറിഗേഷൻ വകുപ്പ് തുടങ്ങിയ വകുപ്പുകളിലെയും മരിയൻ എൻജിനിയറിംഗ് കോളേജ്,കോസ്റ്റൽ അപ്പ് ലിഫ്റ്റ് അസോസിയേഷൻ എന്നീ സ്ഥാപനങ്ങളിലെയും പ്രതിനിധികളെ ഉൾപ്പെടുത്തി വിദഗ്ദ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്.