punt-samarppanam

വക്കം: വക്കം ഇറങ്ങുകടവിലെ ശ്രീനാരായണ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാ മണ്ഡപത്തിന്റെ പുനഃസമർപ്പണം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. പെരുങ്ങുഴി വലിയതോപ്പിൽ മഹാവിഷ്ണു ക്ഷേത്രം മേൽശാന്തി വിഷ്ണുപോറ്റി മുഖ്യ കാർമികത്വം വഹിച്ചു. സമ്മേളനം എസ് എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ.ബി.സീരപാണി ഉദ്ഘാടനം ചെയ്തു.

ഗുരുമണ്ഡപ സമിതി പ്രസിഡന്റ് സതീഷ് അദ്ധ്യക്ഷത വഹിച്ചു.

യോഗം കൗൺസിലർ ഡി. വിപിൻരാജ് സംഘടനാ സന്ദേശവും എസ്.എൻ ട്രസ്റ്റ്സ് എക്സിക്യൂട്ടീവ് അംഗം അജി എസ്.ആർ.എം മുഖ്യ പ്രഭാഷണവും നടത്തി. എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, വനിതാസംഘം ചിറയിൻകീഴ് യൂണിയൻ കോ ഓർഡിനേറ്റർ രമണി ടീച്ചർ വക്കം, യൂണിയൻ കൗൺസിലർമാരായ വക്കം സജി, സി. കൃത്തിദാസ്, ഡി. ചിത്രാംഗദൻ, ഗുരുമണ്ഡപസമിതി രക്ഷാധികാരികളായ യു. പ്രകാശ്, ബി. സുരേഷ്, സെക്രട്ടറി അരുൺ, വൈസ് പ്രസിഡന്റ് യു. ദീപു, ജോ. സെക്രട്ടറി അശ്വനി, ട്രഷറർ ബൈജു, വക്കം ശാഖാ അഡ്മിനിസ്ട്രേറ്റർ അഡ്വ. സാജ് എസ്. ശിവൻ, എസ്.എൻ ട്രസ്റ്റ് ബോർഡംഗം പ്രകാശ് വക്കം , മഞ്ജുള തുടങ്ങിയവർ പ്രസംഗിച്ചു. ഗുരുമണ്ഡപത്തിൽ വൈകിട്ട് വിശേഷാൽ ഗുരുപൂജ, പായസസദ്യ എന്നിവയും ഉണ്ടായിരുന്നു.