മുടപുരം:കേരളകൗമുദിയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നതിനെ തുടർന്ന് മുടപുരം മില്ല് മുക്ക് ജംഗ്‌ഷനുസമീപം കെ.എസ്.ഇ.ബി ട്രാൻസ്‌ഫോർമർ സ്ഥാപിച്ചിരുന്ന സ്ഥലം കഴിഞ്ഞ ദിവസം വൃത്തിയാക്കി. മുടപുരം-മുട്ടപ്പലം റോഡിൽ മില്ല് മുക്കിൽ നിന്നും ഈച്ചരൻവിളയിലേക്ക് പോകുവാനുള്ള റോഡ് ആരംഭിക്കുന്ന കവലയ്ക്ക് സമീപം കെ.എസ്.ഇ.ബി സ്ഥാപിച്ചിരുന്ന ട്രാൻസ്ഫോർമറിലും ചുറ്റുവട്ടത്തും കാടും വള്ളിപ്പടർപ്പും പടർന്നു കയറി ചെറുകാടായി മാറിയിരിക്കുന്നതായും അതിനാൽ ഇവിടം വൃത്തിയാക്കണമെന്നും ആവശ്യപ്പെട്ട് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം തൊഴിലാളികൾ സ്ഥലത്തെത്തി ഇവിടം വൃത്തിയാക്കുകയായിരുന്നു.