kseb

തിരുവനന്തപുരം: ഉത്പാദനത്തിലുണ്ടായ ചെലവ് വർദ്ധന കാരണമുള്ള നഷ്ടം നികത്താൻ വൈദ്യുതി ബില്ലിൽ സർചാർജ് ഏർപ്പെടുത്തണമെന്ന കെ.എസ്.ഇ.ബിയുടെ അപേക്ഷയിൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഡിസംബർ 9ന് രാവിലെ 11ന് ഒാൺലൈനായി തെളിവെടുപ്പ് നടത്തും. പൊതുജനങ്ങൾക്കും സംഘടനകൾക്കും അഭിപ്രായം നേരിട്ട് അറിയിക്കാം. പങ്കെടുക്കാൻ താത്പര്യമുള്ളവർ ലിങ്ക് ലഭ്യമാക്കുന്നതിന് പങ്കെടുക്കുന്ന ആളിന്റെ പേര്, ഇ-മെയിൽ വിലാസം എന്നിവ എട്ടിന് ഉച്ചയ്ക്ക് രണ്ടിന് മുമ്പ് kserc@erckerala.org എന്ന ഇ-മെയിൽ വിലാസത്തിൽ അറിയിക്കണം. തപാൽ മുഖേന അഭിപ്രായങ്ങൾ അയയ്‌ക്കുന്നവർ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ, കെ.പി.എഫ്.സി ഭവനം, സി.വി. രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695 010 എന്ന വിലാസത്തിൽ ഒമ്പതിന് മുമ്പ് കിട്ടത്തക്കവിധം അയയ്ക്കണം.