ജയസൂര്യ അഭിനയിക്കുന്ന നൂറാമത്തെ ചിത്രമായ 'സണ്ണി'യുടെ ടീസർ പുറത്തിറങ്ങി. രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. 'സണ്ണി'യിൽ ഒരു മ്യുസീഷനായാണ് ജയസൂര്യ എത്തുന്നത്.
ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ, ജയസൂര്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സണ്ണിയുടെ ഛായാഗ്രഹണം മധു നീലക്കണ്ഠൻ നിർവ്വഹിക്കുന്നു. സാന്ദ്ര മാധവ്ന്റെ വരികൾക്ക് ശങ്കർ ശർമ്മ സംഗീതം പകരുന്നു. എഡിറ്റർ: സമീർ മുഹമ്മദ്. പി.ആർ.ഒ: എ.എസ്.ദിനേശ്.