ബാലരാമപുരം: ബാലരാമപുരം പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ സംഗമവും കൺവെൻഷനും അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.അർഷാദ് അദ്ധ്യക്ഷത വഹിച്ചു.മുസ്ലീം ലീഗ് സംസ്ഥാന കൗൺസിൽ അംഗം ഹുമയൂൺ കബീർ,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വി.മുത്തുക്കൃഷ്ണൻ,വിപിൻജോസ്, മണ്ഡലം പ്രസിഡന്റുമാരായ എ.എം.സുധീർ,ഡി.വിനു,ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളായ എസ്.ഉദയകുമാർ, കോട്ടുകാൽ വിനോദ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ ബാലരാമപുരം,ബ്ലോക്ക് സെക്രട്ടറിമാരായ ആനന്ദകുമാർ,കൺവീനർ പുന്നക്കുളം ബിനു,ബാലരാമപുരം സതീഷ്,എം.ഷൗക്കത്തലി, ടി.എസ്.ലാലു,എസ്.സബാഹ്,ബാലരാമപുരം അബൂബക്കർ,ആർ.റാഫി, തുടങ്ങിയവർ സംസാരിച്ചു.ബ്ലോക്ക് വാർഡ് സ്ഥാനാർത്ഥികളെ ആദരിച്ചു.