മുടപുരം: മറ്റ് പ്രവർത്തന മേഖലകൾ പോലെ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തെചുവരെഴുത്തിലും വനിതകൾ ഒട്ടും പിന്നിലല്ലെന്ന് തെളിയിക്കുകയാണ് ലില്ലിയും കൂട്ടരും. അഴൂർ ഗ്രാമ പഞ്ചായത്തിലെ കൃഷ്ണപുരം വാർഡിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിക്ക് വേണ്ടിയാണ് ലില്ലി ചുവരെഴുതുന്നത്.
സി.പി.എം പ്രവർത്തകയാണ് ലില്ലി. നേരത്തെ വനിതാ മതിലിന് ചുവരെഴുതിയാണ് ചുവരെഴുത്തിൽ ലില്ലിയുടെ തുടക്കം. ഇപ്പോൾ തിരഞ്ഞെടുപ്പിന് വേണ്ടി ദിവസങ്ങളായി രാത്രിയും പകലും ചുവരെഴുത്തിൽ വ്യാപൃതയാണ്. ഇതിന് പുറമെ പോസ്റ്റർ പതിക്കാനും മറ്റു തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും ഇവർ സജീവമായി രംഗത്തുണ്ട്.