കുഴിത്തുറ: അരുമനയിൽ നിർത്തിയിട്ടിരുന്ന ലോറിയിലിടിച്ച് ബൈക്ക് മെക്കാനിക്കിന് ദാരുണാന്ത്യം.അരുമന, ഉത്രങ്കോട് മുട്ടോട് സ്വദേശി അരുൺ കുമാർ (28) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അരുൺ കുമാർ അണ്ടുകോട്ടെ വർക് ഷോപ്പിൽ മെക്കാനിക്കാണ് . രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ ഉത്രങ്കോട്ടുവച്ച് അരുൺ കുമാറിന്റെ ബൈക്ക് നിയന്ത്രണംവിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് തെറിച്ചുവീണ അരുൺ കുമാറിനെ ആശുപത്രിയിൽ എത്തിച്ചങ്കിലും രക്ഷിക്കാനായില്ല.