കല്ലമ്പലം:പള്ളിക്കൽ കർഷക കൂട്ടായ്മ കർഷക സഹായി വാട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പൈവേലിയിൽ കാർത്തിക ചന്ത (കാർഷികവിപണി ) നടത്തി.പള്ളിക്കൽ സബ് ഇൻസ്പെക്ടർ പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കർഷക കൂട്ടായ്മ അഡ്മിൻ മനു സ്വാഗതം പറഞ്ഞു. വിപണിയുടെ നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്ന അനീഷ് അധ്യക്ഷതയും ജൈവ കൃഷി കൂട്ടായ്മയുടെ സാരഥി അൻവർ നന്ദിയും പറഞ്ഞു.ചേനയും, കാച്ചിലും, ചേമ്പും, മഞ്ഞളും, നനകിഴങ്ങും , ചീരയും, പയറും, തേങ്ങയും, ചെടികളും , പച്ചക്കറി വിത്തുകളും തൈകളും എല്ലാം ആവശ്യക്കാർക്ക് വാങ്ങുന്നതിന് അവസരം ഒരുക്കിയിരുന്നു.പള്ളിക്കൽ പഞ്ചായത്തിൽ ഇതുപോലെയുള്ള ഒരു വിപണി ആദ്യമായിട്ടാണ് സംഘടിപ്പിച്ചത്.