പൂവാർ:കനറാ ബാങ്കിന്റെ 115-ാമത് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി ബാങ്കിന്റെ അരുമാനൂർ ശാഖയിൽ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധങ്ങളായ ക്ഷേമ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സ്വയംതൊഴിൽ ആരംഭിക്കുന്നതിന് നിർദ്ധനയായ കുടുംബിനിക്ക് തയ്യൽ മെഷീൻ വിതരണവും,പഠനത്തിൽ ഉന്നത നിലവാരം പുലർത്തിയ വിവിധ ക്ലാസുകളിലെ എസ്.സി വിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്ക് വിദ്യാജ്യോതി സ്കോളർഷിപ്പ് വിതരണവും നടന്നു.ബാങ്കിന്റെ മുൻ അസിസ്റ്റന്റ് ജനറൽ മാനേജർ സതീശൻ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര ഡിവിഷണൽ മാനേജർ എസ്.സജിത്ത് മുഖ്യാതിഥിയായിരുന്നു.സീനിയർ മാനേജർ ആർ.പി.ശ്രീനാഥ് നേതൃത്വം നൽകി.