തിരുവനന്തപുരം: കഴിഞ്ഞ നാലരവർഷക്കാലം കേരളം ഭരിച്ചത് എം. ശിവശങ്കറും സി.എം. രവീന്ദ്രനുമായിരുന്നെന്ന് കെ.പി.സി.സി - ഒ.ബി.സി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ പറഞ്ഞു. യു.ഡി.എഫ് കാട്ടാക്കട മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.ആർ. ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഗോപകുമാർ, പൂവച്ചൽ ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി സൗമ്യ റോബിൻ, കിള്ളി ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി ശ്രീക്കുട്ടി സതീഷ്, കാട്ടാക്കട മാർക്കറ്റ് വാർഡ് സ്ഥാനാർത്ഥി ഷാജി ദാസ്, തോട്ടമ്പറ വാർഡ് സ്ഥാനാർത്ഥി ശോഭ ടീച്ചർ, ഒ.ബി.സി ജില്ലാ സെക്രട്ടറിമാരായ ടി. രാജൻ, കാട്ടാക്കട വിഷ്‌ണു, കാട്ടാക്കട ബ്ലോക്ക് ചെയർമാൻ കുവളശേരി പ്രഭാകരൻ, അരുവിക്കര ബ്ലോക്ക് ചെയർമാൻ ഷർമത്ത് ലാൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്.ടി. അനീഷ്, കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.