ചിറയിൻകീഴ്: സിനിമാ ചിത്രീകരണത്തിനായി പൃഥ്വിരാജ് ഇന്നലെ രാവിലെ പെരുങ്ങുഴി കോളത്തെത്തിയത് നാട്ടുകാർക്ക് ആവേശമായി. നവാഗതനായ തനു ബാലക് സംവിധാനം ചെയ്യുന്ന കോൾഡ് കേസ് എന്ന സിനിമയുടെ ഭാഗമായാണ് താരമെത്തിയത്. പൃഥ്വിരാജ് പൊലീസ് ഓഫീസറായി വേഷമിടുന്ന ചിത്രത്തിലെ കേസ് അന്വേഷണത്തിന്റെ ഭാഗമായുള്ള രംഗമാണ് ഇവിടെ ചിത്രീകരിക്കുന്നത്. അതിഥി ബാലനാണ് നായിക. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഷൂട്ടിംഗ് നടന്നത്.