നാഗർകോവിൽ: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ മേല്പുറത്ത് റാലി നടത്തിയ മൂന്ന് കോൺഗ്രസ് എം.എൽ.എ മാരെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റുചെയ്തു. വിളവൻകോട് എം.എൽ.എ വിജയധരണി, കിള്ളിയൂർ എം.എൽ.എ രാജേഷ് കുമാർ,കുളച്ചൽ എം.എൽ.എ പ്രിൻസ് എന്നിവരും നൂറ് കണക്കിന് പ്രവർത്തകരുമാണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം 5 മണിക്ക് മേല്പുറം ജംഗ്ഷനിൽ നിന്ന് കഴുവൻതിട്ട ജംഗ്ഷൻ വരെ റാലി സംഘടിപ്പിക്കാനാണ് എം.എൽ. എമാരും പ്രവർത്തകരും എത്തിയത്. എന്നാൽ ജില്ലയിൽ നിരോധനാജ്ഞയുള്ള സാഹചര്യത്തിൽ തക്കല ഡി. എസ്. പി രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് പ്രവർത്തകരെ അറസ്റ്റുചെയ്യുകയായിരുന്നു.