photo
ആനാട് ഇക്കോഷോപ്പ് ഒരുക്കിയ കാർത്തികച്ചന്ത സന്ദർശിച്ച പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ അലക്സാണ്ടർ ജോർജിന് കർഷകർ ഉൽപാദിപ്പിച്ച കിഴങ്ങുവിളകൾ കൈമാറുന്നു

നെടുമങ്ങാട്: നാടെങ്ങും തിരഞ്ഞെടുപ്പാവേശത്തിലേയ്ക്ക് നീങ്ങുമ്പോഴും ആനാട്ട് സജീവ ചർച്ച കൃഷിയും കർഷകരും കാർഷികോല്പന്നങ്ങളും തന്നെ.കിഴങ്ങു വർഗങ്ങളുടെ വിളവെടുപ്പുത്സവമായ തൃക്കാർത്തികയ്ക്ക് ഇന്ന് ദീപം തെളിയാനിരിക്കെ,ഒരാഴ്ചത്തെ കാർത്തിക ചന്തയാണ് കൃഷിഭവന്റെയും ഇക്കോ ഷോപ്പിന്റെയും നേതൃത്വത്തിൽ നടന്നുവരുന്നത്. ആനാട് ഇക്കോഷോപ്പിന്റെ നേതൃത്വത്തിൽ എല്ലാ ആഴ്ചയും കവടിയാറിൽ നടത്തി വരുന്ന വഴിയോര ചന്തയിലും കാർത്തികച്ചന്തയിലെ കിഴങ്ങു വർഗങ്ങൾ വിതരണത്തിനെത്തിച്ചു.പ്രിൻസിപ്പൽ അഗ്രിക്കൽച്ചറൽ ഓഫീസർ അലക്സാണ്ടർ ജോർജ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബൈജു സൈമൺ,കവടിയാർ റസിഡന്റ്സ് സെക്രട്ടറി അനിൽരാധാകൃഷ്ണൻ തുടങ്ങിയവർ ചന്ത സന്ദർശിച്ചു.ഇക്കോഷോപ്പ് പ്രസിഡന്റ് ആൽബർട്ടും സെക്രട്ടറി രാധാകൃഷ്ണനുമാണ് ചന്തയുടെ മേൽനോട്ടം വഹിക്കുന്നത്.

caption ആനാട് ഇക്കോഷോപ്പ് ഒരുക്കിയ കാർത്തികച്ചന്ത സന്ദർശിച്ച പ്രിൻസിപ്പൽ അഗ്രിക്കൾചർ ഓഫീസർ അലക്സാണ്ടർ ജോർജിന് കർഷകർ ഉൽപാദിപ്പിച്ച കിഴങ്ങുവിളകൾ കൈമാറുന്നു