കല്ലമ്പലം:വാണിജ്യാടിസ്ഥാനത്തിൽ വീട്ടു വളപ്പിൽ മത്സ്യ കുഞ്ഞുങ്ങളെ വളർത്തുന്ന കുളത്തിൽ വിഷം കലക്കി മത്സ്യങ്ങളെ കൊന്നതായി പരാതി.കരവാരം ഗ്രാമ പഞ്ചായത്തിലെ പറക്കുളത്ത് ഷാനവാസിന്റെ കുളത്തിലെ വിളവെടുക്കാൻ പാകമായ മത്സ്യങ്ങളാണ് വിഷം കലക്കിയതുമൂലം ചത്തുപൊങ്ങിയത്.ഷാനവാസിന്റെ ഭാര്യയും മഹിളാ കോൺഗ്രസ് പ്രവർത്തകയുമായ ഷെമീനയെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കുമെന്ന് നേതൃത്വം അനൗദ്യോഗികമായി ഉറപ്പു നൽകിയതിനെ തുടർന്ന് ഷെമീന വോട്ടഭ്യർത്ഥന നേരത്തെ ആരംഭിച്ചിരുന്നു.എന്നാൽ മറ്റൊരു സ്ഥാനാർത്ഥിയെ കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ഷെമീന സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ പത്രിക നൽകുകയായിരുന്നു.അനുനയിപ്പിക്കാനെത്തിയവരുടെ വാക്ക് കേട്ട് പത്രിക പിൻവലിക്കാത്തതിലുള്ള വിരോധമാണ് അക്രമത്തിന് പിന്നിലെന്ന് ഇവർ കല്ലമ്പലം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.പൊലീസ് അന്വേഷണം ആരംഭിച്ചു.