തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ പരീക്ഷാ നടത്തിപ്പ് വിവരങ്ങൾ നൽകാത്തതിൽ മുൻ പരീക്ഷാചുമതലക്കാരന് പിഴ ശിക്ഷ.കൃത്യമായി വിവരങ്ങൾ നൽകാത്തതിൽ ഡോ.അബ്ദുൾ ലത്തീഫിന് മുഖ്യവിവരാവകാശ കമ്മിഷണറാണ് പിഴ വിധിച്ചത്. പരീക്ഷാ ക്രമക്കേട് സംബന്ധിച്ച വിവാദങ്ങളിൽ കൊല്ലം സ്വദേശി ഡി.ബീന നൽകിയ വിവരാവകാശത്തിൽ അന്ന് കോളേജിൽ പരീക്ഷാനടത്തിപ്പിന്റെ ചുമതല വഹിച്ച ഡോ.അബ്ദുൾ ലത്തീഫ് കൃത്യമായ വിവരങ്ങൾ നൽകില്ലെന്നാണ് വിവരാവകാശ കമ്മിഷന്റെ കണ്ടെത്തൽ.പരീക്ഷ നടത്തിപ്പ് മേൽനോട്ടം അധികചുമതലയായതുകൊണ്ട് പരിമിതകളുണ്ടെന്നും 2015 മുതലുള്ള എല്ലാ വിവരങ്ങളും ലഭ്യമല്ലെന്നുമാണ് മറുപടിയിൽ പറയുന്നത്.ഇതേ തുടർന്നാണ് വീഴ്ച ഗുരുതരമെന്ന് ചൂണ്ടിക്കാട്ടി മുഖ്യവിവരാവകാശ കമ്മിഷണർ പിഴ വിധിച്ചത്. 3000 രൂപ ഡോ.അബ്ദുൾ ലത്തീഫ് അടക്കണമെന്നും ഇല്ലെങ്കിൽ ശമ്പളത്തിൽ പിടിക്കുമെന്നുമാണ് ഉത്തരവ്. ഉത്തരക്കടലാസ് ചോർച്ചയിലെ ക്രൈംബ്രാഞ്ച് അന്വേഷണവും ഇഴയുകയാണ്.