കിളിമാനൂർ: അതിജീവനത്തിനായി പൊരുതുന്ന കർഷക ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ഐ.എസ്.എഫ് - എ.ഐ.വൈ.എഫ് നേതൃത്വത്തിൽ കിളിമാനൂരിൽ ഐക്യദാർഢ്യസദസ് സംഘടിപ്പിച്ചു.എ.ഐ.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി രാഹുൽരാജ് ഉദ്ഘാടനം ചെയ്തു.എ.ഐ.വൈ.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ജി. എൽ.അജീഷ്,വൈസ് പ്രസിഡന്റ് അനീസ്,മണ്ഡലം സെക്രട്ടറി റഹീം,എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി മനു, എസ് സുജിത്ത്,ശ്യാമോഹൻ എന്നിവർ പങ്കെടുത്തു.