anwar

തിരുവനന്തപുരം: കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്തിനെ എൻ.സി.ഇ.ആർ.ടിയുടെ എഡ്യുക്കേഷൻ ടെകനോളജി വിഭാഗമായ സി.ഐ.ഇ.ടിയുടെ ഇൻസ്റ്റിറ്റ്യൂട്ട് അഡ്വൈസറി ബോർഡ് (ഐ.എ.ബി) അംഗമായി നിയമിച്ചു. ഐ.എസ്.ആർ.ഒ, ഇഗ്നോ, യു.ജി.സി, ഇ.എം.എം.ആർ.സി കാശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ദ്ധരെയും ബോർഡംഗങ്ങളായി നിയമിച്ചിട്ടുണ്ട്. മൂന്നു വർഷത്തേക്കാണ് നിയമനം.

കഴിഞ്ഞ സെപ്തംബറിൽ കേന്ദ്ര ഡിജിറ്റൽ വിദ്യാഭ്യാസ അന്തർഘടന തയാറാക്കുന്നതിനുള്ള വർക്കിംഗ് ഗ്രൂപ്പ് അംഗമായും അൻവർ സാദത്തിനെ നിയമിച്ചിരുന്നു. ഐടി@സ്‌കൂൾ, അക്ഷയ പദ്ധതികളുടെ ഡയറക്ടർ, ഇ-കൃഷി പ്രോജക്ട് തലവൻ, കുസാറ്റ് സിൻഡിക്കേറ്റംഗം തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.