തിരുവനന്തപുരം: അടിക്കടിയുണ്ടാകുന്ന കാലാവസ്ഥ മുന്നറിയിപ്പ് കാരണം കടലിൽ പോകാൻ കഴിയാതെ പട്ടിണിയിലാകുന്ന മത്സ്യത്തൊഴിലാളികൾക്ക് പ്രതിദിനം കുറഞ്ഞത് 300 രൂപയെങ്കിലും നൽകണമെന്ന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ് നടപ്പാക്കണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആവശ്യപ്പെട്ടു. ഓഖി ദുരന്തശേഷം മിക്കപ്പോഴും കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകാറുണ്ടെന്നും ഫെഡറേഷൻ ഭാരവാഹികളായ പി. സ്റ്റെല്ലസും, താനൂർ നൗഫൽ ബദാറും പറഞ്ഞു.