തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കംചെയ്യുന്നു. ഡിസംബർ ഒന്നു മുതൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രത്തിന്റെ നാലു നടകളിലൂടെയും ഭക്തജനങ്ങളെ പ്രവേശിപ്പിക്കും.വിവാഹം, അന്നപ്രാശം, തുലാഭാരം ഉൾപ്പെടെയുള്ള എല്ലാവഴിപാടുകളും നടത്താം. വെളുപ്പിന് 3.45 മുതൽ 4.30വരെ നിർമ്മാല്യ ദർശനം അനുവദിക്കും. ഇതുകൂടാതെ രാവിലെ 5.15 മുതൽ 6.15 വരെയും 10 മുതൽ 12 വരെയും വൈകിട്ട് 5 മുതൽ 6.10വരെയും ദർശനം ഉണ്ടാവും.