dd

നെയ്യാറ്റിൻകര :വധശ്രമ കേസിലെ പ്രതി പെരുമ്പഴുതൂർ കടവം കോഡ് കോളനിയിൽ കഞ്ചാവ് ലാലു എന്ന് വിളിക്കുന്ന ലാലുവിനെ നെയ്യാറ്റിൻകര പൊലീസ് പിടികൂടി. വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ പ്രതി ഉൾപ്പെടെ എട്ടുപേർ ചേർന്ന് പ്രദേശവാസിയായ മറ്റൊരു ലാലുവിനെ രണ്ടുമാസം മുൻപ് മർദ്ദിക്കുകയായിരുന്നു. സംഭവത്തിലെ രണ്ടു പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ശനിയാഴ്ച രാത്രിയാണ് ലാലുവിനെ അറസ്റ്റ് ചെയ്തത്. പിടിയിലാകാനുള്ള മറ്റു അഞ്ചു പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.നെയ്യാറ്റിൻകര സി.ഐ പി.ശ്രീകുമാർ,എസ്.ഐ സെന്തിൽകുമാർ എന്നിവർ ചേർന്നാണ് പിടികൂടിയത്.