തിരുവനന്തപുരം: കേരള, മംഗള,കുർള തുടങ്ങി മൂന്ന് പ്രതിദിന ട്രെയിനുകളുടെ പുറപ്പെടുന്നസമയത്തിൽ ഇന്നുമുതൽ മാറ്റം വരുത്തുമെന്ന് റെയിൽവേ അറിയിച്ചു. ഉച്ചയ്ക്ക് 1.15ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന നിസാമുദീനിലേക്കുള്ള മംഗള എക്സ്‌പ്രസിന്റെ പുതിയ സമയം 1.25ഉം ഉച്ചയ്ക്ക് 11.15ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ഡൽഹിയിലേക്കുള്ള കേരള എക്സ്‌പ്രസിന്റെ സമയം ഉച്ചയ്ക്ക് 12.20 ഉം രാവിലെ 9.30ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന മുംബയ് ലോകമാന്യതിലകിലേക്കുള്ള നേത്രാവതി(കുർള) എക്സ് പ്രസിന്റെ സമയം 9.15ഉം ആയിരിക്കും.