cart

# റെയ്ഡിനു പിന്നിൽ ഉദ്യോഗസ്ഥരുടെ

നിക്ഷിപ്ത താല്പര്യമെന്ന് ആക്ഷേപം

# വീണ്ടും നോട്ടപ്പിശകിൽ കുരുങ്ങി ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ ഭാഗമായ വിജിലൻസ്,​ സംസ്ഥാന സർക്കാർ സ്ഥാപനമായ കെ.എസ്.എഫ്.ഇയിൽ നടത്തിയ വിവാദ റെയ്ഡിനെച്ചൊല്ലി പാർട്ടി നേതൃത്വത്തിൽത്തന്നെ അതൃപ്തി മറനീങ്ങിയതോടെ സി.പി.എമ്മിൽ പുതിയ വിവാദത്തിന്റെ വെടിയൊച്ച. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വിഷയത്തിന് കൂടുതൽ ഗൗരവം കൈവരുകയാണ്.

റെയ്ഡിനെതിരെ ധനമന്ത്രി തോമസ് ഐസക്കിനു പിന്നാലെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും രൂക്ഷ വിമർശനവുമായി രംഗത്തെത്തി. അതേസമയം,​ പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്നും,​ ചർച്ചയ്ക്കു ശേഷം അഭിപ്രായം പറയാമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. റെയ്ഡിനു പിന്നിൽ ഉദ്യോഗസ്ഥരുടെ നിക്ഷിപ്തതാത്പര്യങ്ങളുണ്ടോ എന്ന് സി.പി.എം പരിശോധിക്കുമെന്ന് ഉറപ്പായി. അടുത്തു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും.

മുഖ്യമന്ത്രിക്കെതിരെ സി.പി.എമ്മിൽ പടയൊരുക്കമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ധനമന്ത്രി വിജിലൻസിനെ ഭീഷണിപ്പെടുത്തുന്നുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും പ്രതികരിച്ചതോടെ റെയ്ഡ് വിവാദം തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കെതിരായ ആയുധമായെന്ന് വ്യക്തം.

മുഖ്യമന്ത്രിയുടെ അറിവോടെ നടന്ന റെയ്ഡാണെന്ന് പാർട്ടി നേതൃത്വം കരുതുന്നില്ലെങ്കിലും അദ്ദേഹം കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പ് തിരഞ്ഞെടുപ്പു കാലത്തും വിവാദങ്ങളുടെ കേന്ദ്രമാകുന്നതിലെ അതൃപ്തിയാണ് സി.പി.എമ്മിൽ ശക്തമാകുന്നത്.

പൊലീസ് നിയമ ഭേദഗതിയിൽ ജാഗ്രതക്കുറവുണ്ടായെന്ന് സി.പി.എമ്മിന് തുറന്നു സമ്മതിക്കേണ്ടിവന്നതിനു പിന്നാലെയാണ് റെയ്ഡ് വിവാദം. ആഭ്യന്തരവകുപ്പിൽ നിന്ന് തുടർച്ചയായി ഇത്തരം നോട്ടപ്പിശകുണ്ടാകുന്നതാണ് പാർട്ടിക്കുള്ളിൽ അസ്വസ്ഥത സൃഷ്ടിക്കുന്നത്. തിരഞ്ഞെടുപ്പു കാലത്ത് ഉദ്യോഗസ്ഥർ പല അട്ടിമറിനീക്കങ്ങൾക്കും ചരടുവലിക്കാനിടയുണ്ടെന്നിരിക്കെ അതിന് കുട പിടിച്ചുകൊടുക്കണോ എന്നാണ് പാ‌ർട്ടിയിലെ ചോദ്യം.

സർക്കാരിന്റെ പല പദ്ധതികളിലേക്കും അന്വേഷണം നീട്ടി വരിഞ്ഞുമുറുക്കാൻ ശ്രമിക്കുന്ന കേന്ദ്ര ഏജൻസികളുടേത് രാഷ്ട്രീയ പകപോക്കലെന്നാരോപിച്ച് ഇടതുമുന്നണി സമരം ചെയ്യുമ്പോൾ സംസ്ഥാന സർക്കാരിന്റെ തന്നെ അന്വേഷണ ഏജൻസി രാഷ്ട്രീയ എതിരാളികൾക്ക് ആയുധമിട്ടു കൊടുത്തതിലാണ് അമർഷം.

മുഖ്യമന്ത്രി അറിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ ഓഫീസ് അറിഞ്ഞാണ് റെയ്ഡ് നടന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ധനമന്ത്രി തുടക്കം മുതൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചതെന്ന് അറിയുന്നു. കിഫ്ബിയുമായി ബന്ധപ്പെട്ട് സി.എ.ജി റിപ്പോർട്ടിനെതിരെ രംഗത്തുവന്ന ഐസക്കിന് വിജിലൻസിനെയും ശത്രുപക്ഷത്തു നിർത്തേണ്ടിവന്നു. സംശയമുന നീളുന്നത് മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവിലേക്കാണെന്ന് സംസാരമുണ്ട്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിനു വേണ്ടിയാണ് പരിശോധന നടന്നതെന്ന് സംശയിക്കണമെന്ന ആനത്തലവട്ടം ആനന്ദന്റെ പ്രതികരണം അതുകൊണ്ടുതന്നെ ഇരുതല മൂർച്ചയുള്ളതാണ്.

ആരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരാതിയുടെ അടിസ്ഥാനത്തിലുള്ള പരിശോധനയെന്നാണ് വിജിലൻസ് വാദം. അതിനാൽ കാര്യങ്ങളുടെ ന്യായാന്യായങ്ങൾ പരിശോധിക്കാൻ മുഖ്യമന്ത്രി ഒരുങ്ങിയേക്കും. മുഖ്യമന്ത്രി വിശദീകരണം തേടിയെന്ന വാർത്തകൾക്കിടെ,​ വിജിലൻസ് ഇന്ന് പത്രക്കുറിപ്പിറക്കുമെന്നാണ് സൂചന.

മ​ന്ത്രി​ ​തോ​മ​സ് ​ഐ​സ​ക് ​വി​ജി​ല​ൻ​സി​നെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ​കെ.​എ​സ്.​എ​ഫ്.​ഇ​ ​ചി​ട്ടി​ ​കേ​സ് ​അ​ട്ടി​മ​റി​ക്കു​ക​യാ​ണ്.​ ​ക്രൈം​ബ്രാ​ഞ്ച് ​അ​ന്വേ​ഷ​ണം​ ​ന​ട​ന്ന​ ​ട്ര​ഷ​റി​ ​ത​ട്ടി​പ്പും​ ​ഐ​സ​ക്ക് ​ത​ന്നെ​യാ​ണ് ​അ​ട്ടി​മ​റി​ച്ച​ത്.
പ്ര​വാ​സി​ ​ചി​ട്ടി​യി​ലും​ ​വ​ലി​യ​ ​ത​ട്ടി​പ്പ് ​ന​ട​ന്നു.​ ​ത​ന്റെ​ ​എ​ല്ലാ​ ​പ​ദ്ധ​തി​ക​ളി​ലും​ ​ത​ട്ടി​പ്പ് ​ന​ട​ത്തു​ക​യാ​ണ് ​തോ​മ​സ് ​ഐ​സ​ക്.
കെ.​ ​സു​രേ​ന്ദ്ര​ൻ,
ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ്


കെ.​എ​സ്.​എ​ഫ്.​ഇ​ ​അ​ഴി​മ​തി​യി​ൽ​ ​അ​ന്വേ​ഷ​ണം​ ​വേ​ണം.​ ​മു​ഖ്യ​മ​ന്ത്രി​ ​മ​റു​പ​ടി​ ​പ​റ​യ​ണം.
ക്ര​മ​ക്കേ​ട് ​പു​റ​ത്തു​വ​രു​മ്പോ​ൾ​ ​വ​ട്ടാ​ണെ​ന്ന് ​പ​റ​ഞ്ഞ് ​ധ​ന​മ​ന്ത്രി​ക്ക് ​ഒ​ഴി​ഞ്ഞു​മാ​റാ​നാ​കി​ല്ല.​ ​ആ​ർ​ക്കാ​ണ് ​വ​ട്ടെ​ന്ന് ​ധ​ന​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്ക​ണം.
ര​മേ​ശ് ​ചെ​ന്നി​ത്ത​ല,
പ്ര​തി​പ​ക്ഷ​ ​നേ​താ​വ്

പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​പ​ല​തും​ ​പ​റ​യും.​ ​ഇ​പ്പോ​ൾ​ ​വി​ജി​ല​ൻ​സ് ​ന​ല്ല​താ​ണെ​ന്ന് ​പ​റ​യും.​ ​അ​ദ്ദേ​ഹ​ത്തി​നു​ ​നേ​രെ​ ​അ​ന്വേ​ഷ​ണം​ ​വ​രു​മ്പോ​ൾ​ ​മോ​ശ​മാ​ണെ​ന്ന് ​പ​റ​യും.​ ​ഗു​ണം​ ​കി​ട്ടു​മോ​ ​എ​ന്ന് ​നോ​ക്കി​യാ​ണ് ​അ​ദ്ദേ​ഹം​ ​അ​ഭി​പ്രാ​യം​ ​പ​റ​യു​ന്ന​ത്.
-​എ.​ ​വി​ജ​യ​രാ​ഘ​വ​ൻ,​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി

കെ.​എ​സ്.​എ​ഫ്.​ഇ​യിൽ
ആ​ഭ്യ​ന്ത​ര​ ​ഒാ​ഡി​റ്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​വി​ജി​ല​ൻ​സ് ​പ​രി​ശോ​ധ​ന​ ​ന​ട​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​കെ.​എ​സ്.​എ​ഫ്.​ ​ഇ​യി​ൽ​ ​ഇ​ന്ന് ​ആ​ഭ്യ​ന്ത​ര​ ​ഒാ​ഡി​റ്റ് ​ന​ട​ത്താ​ൻ​ ​നി​ർ​ദ്ദേ​ശം.​ ​വി​ജി​ല​ൻ​സ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ ​സാ​ഹ​ച​ര്യം​ ​വി​ശ​ദീ​ക​രി​ച്ച് ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​നും​ ​ധ​ന​വ​കു​പ്പ് ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.