കുഴിത്തുറ: തിരുവട്ടാറിൽ ബൈക്ക് പുളിമരത്തിൽ ഇടിച്ച് യാത്രികനായ യുവാവ് മരിച്ചു. തിരുവട്ടാർ ചെങ്കൊടി, മാത്താർ, ചെമ്മൻവിള രാജേന്ദ്രന്റെ മകൻ അഭിഷേൻ (23) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. അഭിഷേൻ വേർകിളമ്പിയിൽനിന്ന് വീട്ടിലേക്ക് വരുമ്പോൾ വെട്ടുകുഴി എന്ന സ്ഥലത്തുവച്ച് ബൈക്ക് നിയന്ത്രണംവിട്ട് പുളിമരത്തിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് തെറിച്ചുവീണ അഭിഷേനെ നാട്ടുകാർ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.