തിരുവനന്തപുരം: തിരുവനന്തപുരത്തെ ' മാതൃകാമഹാനഗര ' മാക്കാനുള്ള കർമ്മപദ്ധതികളുമായി എൽ.ഡി.എഫിന്റെ കോർപറേഷൻ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. ജില്ലാ കമ്മിറ്റി ഓഫീസിൽ ഇന്നലെ ഉച്ചയ്ക്ക് 12ന് സി.പി.എം സംസ്ഥാനസമിതി അംഗം എം. വിജയകുമാർ, ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ, എൽ.ഡി.എഫ് കോർപറേഷൻ തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി വി. ശിവൻകുട്ടി, പ്രസിഡന്റ് വി.പി. ഉണ്ണിക്കൃഷ്ണൻ, ആർ. സതീഷ്‌കുമാർ, എം.എം. മാഹീൻ, പി. ശാർങ്‌ഗധരൻ, തമ്പാനൂർ രാജീവ്, മലയിൻകീഴ് നന്ദകുമാർ എന്നിവർ ചേർന്നാണ് പത്രിക പ്രകാശനം ചെയ്‌തത്. എൽ.ഡി.എഫ് ഭരണസമിതി അധികാരത്തിലെത്തിയാൽ രാജ്യത്തെ നമ്പർ വൺ നഗരമായി തിരുവനന്തപുരത്തെ ഉയർത്താൻ 37 കർമ്മ പദ്ധതികൾ നടപ്പാക്കുമെന്ന് വിജയകുമാർ പറഞ്ഞു.
പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ
സ്ത്രീ സൗഹൃദ നഗരം
കോർപറേഷൻ –ഇ ഓഫീസാകും
തടസമില്ലാതെ കുടിവെള്ളം
ആരാധനാലയങ്ങൾക്ക് മെച്ചപ്പെട്ട സൗകര്യം
ക്ലീൻ സിറ്റി
തൊഴിലാളികൾക്ക് കരുതൽ
മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക പദ്ധതി
ജോബ് ഫെസ്റ്റും ഇന്റേൺഷിപ്പും
യുവാക്കൾക്ക് സ്വയംതൊഴിൽ
ഭിന്നശേഷി, വയോജന, ട്രാൻസ്‌ജെൻഡർ സൗഹൃദം
പ്രാദേശിക തലത്തിൽ സ്‌പോർട്സ് കൗൺസിൽ
അനന്തപുരി ടൂർ, ബീച്ച് കാർണിവൽ
ജൈവവൈവിദ്ധ്യ വിനോദസഞ്ചാരകേന്ദ്രം
നഗരക്കൃഷി വികസിപ്പിക്കും
വാർഡുകളിൽ ഇ –സേവന കേന്ദ്രം
പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ
സൗജന്യ ഡയാലിസിസ്
ആകാശപാതകൾ, മൾട്ടിലെവൽ കാർ പാർക്കിംഗ്
വ്യവസായ അനുമതി ലഭ്യമാക്കാൻ ഏകജാലക സംവിധാനം
കോർപറേഷൻ ബാങ്കേഴ്സ് സമിതി
വിഴിഞ്ഞത്ത് ലോജിസ്റ്റിക്ക് പാർക്ക്, വെയർഹൗസ്