വർക്കല:വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ പുതിയതായി സ്ഥാപിച്ച 12 പേർക്ക് ഒരേസമയം ഇരിക്കാവുന്ന 20 ഇരിപ്പിടങ്ങളുടെ ഉദ്ഘാടനം ചീഫ് റിസർവേഷൻ സൂപ്പർവൈസർ രഞ്ജിത് നിർവഹിച്ചു.സ്റ്റേഷൻ മാസ്റ്റർ സി.പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു.വിനോദ്,അനീഷ്,മോഹനൻ ബ്രഹ്മാസ്,സപ്രു,ബിനീഷ്,അമൽ തുടങ്ങിയവർ പങ്കെടുത്തു.